മുന്നണികളിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഞെട്ടിയ്ക്കുന്ന മാറ്റം വരും: പി കെ കുഞ്ഞാലിക്കുട്ടി

വെള്ളി, 12 ഫെബ്രുവരി 2021 (08:25 IST)
കൊച്ചി: കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഞെട്ടിയ്ക്കുന്ന മാറ്റം ഉണ്ടാകും എന്ന് മുസ്‌ലീം ലീഗ് നേതാാവ് പികെ കുഞ്ഞാലിക്കുട്ടി. എൻസിപിയുടെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാൽ മുന്നണികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏന്ത് എന്നതിന് കൃത്യമായ ഉത്തരം കുഞ്ഞാലിക്കുട്ടി നൽകിയില്ല. ഏതോക്കെ പാർട്ടികൾ യുഡിഎഫിലേയ്ക്ക് എത്തും എന്ന ചോദ്യത്തിന് ഉത്തരവാദിത്വപ്പെട്ടവർ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും എന്നായിരുന്നു മറുപടി. എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകും എന്നത് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ എൻസിപിയാകെ യുഡിഎഫിലേയ്ക്ക് കളം മാറ്റുമോ എന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. എൻസിപി യുഡിഎഫിലേയ്ക്ക് മാറും എന്ന തരത്തിലാണ് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍