കണക്കുകൾ ഞെട്ടിപ്പിക്കുന്നത്,കൊവിഡ് കേസുകളിൽ സംസ്ഥാനത്ത് രണ്ടാഴ്‌ച്ചക്കിടെ ഉണ്ടായത് 225% വർധന

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2021 (18:31 IST)
സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവഗുരുതരമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാഴ്‌ച്ചക്കിടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവ് 225% ആണെന്നാണ് കണക്കുകൾ പറയുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം കൂടി സ്ഥിരീകരിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനം.
 
ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് ചൂണ്ടികാണിച്ച മുഖ്യമന്ത്രി റയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് വ്യക്തമാക്കി. ജയിലുകളിലെ വ്യാപനം കണക്കിലെടുത്ത് തടവുകാർക്ക് പരോൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
ഓക്‌സിജൻ തടസപ്പെടുത്താൻ മുൻഗണന നൽകും. ഓക്‌സിജൻ ബെഡുകൾ ഉറപ്പാക്കും. അതേസമയം മാസ്ക് കൃത്യമായി ധരിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. N95 മാസ്കുകൾ കഴിയുന്നതും ഉപയോഗിക്കണമെന്നും അതല്ലെങ്കിൽ ഇരട്ട മാസ്ക് രീതിയും ശീലമാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article