"64,000 കിടക്കകളുമായി 4000 കൊവിഡ് കോച്ചുകൾ" കൊവിഡ് അതിജീവിക്കാൻ കൈത്താങ്ങുമായി റെയിൽവേ

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2021 (18:11 IST)
കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യൻ റെയിൽവേ. കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്കായി 4000 കൊവിഡ് കെയർ കോച്ചുകൾ നിർമിച്ചതായി റെയിൽവേ അറിയിച്ചു.
 
4000 കോച്ചുകളിലായി 64,000 ബെഡ് സൗകര്യമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്‌ക്കായി വിവിധ സംസ്ഥാനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. നിലവിൽ 169 കോച്ചുകൾ വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി റെയിൽവേ വ്യക്തമാക്കി.
 
നേരത്തെ ഒന്നാം കൊവിഡ് തരംഗത്തിലും റെയിൽവേ കൊവിഡ് കോച്ചുകൾ സജ്ജീകരിച്ചിരുന്നു. രണ്ടാം തരംഗത്തിൽ ഓക്‌സിജൻ വിവിധയിടങ്ങളിൽ എത്തിക്കുന്നതിനും റെയിൽവേ സഹായവുമായി എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article