22 എക്‌സിറ്റ് പോളുകളില്‍ 19 ലും എല്‍ഡിഎഫിന് തുടര്‍ഭരണം; 120 സീറ്റുവരെ നേടുമെന്ന് ഇന്ത്യടുഡേ-ആക്‌സിസ് മൈ ഇന്ത്യ

ശ്രീനു എസ്
ശനി, 1 മെയ് 2021 (16:25 IST)
സംസ്ഥാനത്ത് നാളെ ഫലമറിയുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച 22 എക്‌സിറ്റ് പോളുകളില്‍ 19ലും എല്‍ഡിഎഫിന് തുടര്‍ഭരണമെന്നാണ് ഫലം. മൂന്ന് സര്‍വേകള്‍ മാത്രമാണ് യുഡിഎഫിന് അനുകൂലമായി ഫലപ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫിന് 120 സീറ്റുവരെ ലഭിച്ചേക്കാമെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. മാതൃഭൂമി ന്യൂസും സമാനമായ പ്രവചനമാണ് നടത്തുന്നത്. 
 
അതേസമയം മനോരമ ന്യൂസിന്റെ സര്‍വേ പ്രകാരം കേരളത്തില്‍ തൂക്ക് മന്ത്രി സഭ വരാനുള്ള സാധ്യതയുണ്ട്. 68മുതല്‍ 78 സീറ്റുവരെയാണ് എല്‍ഡിഎഫിന് ലഭിക്കുന്നത്. യുഡിഎഫിന് 61മുതല്‍ 71 സീറ്റുകളും ലഭിക്കും. ഒന്നുമുതല്‍ രണ്ടു സീറ്റുവരെയാണ് എന്‍ഡിഎക്ക് പ്രവചിക്കപ്പെട്ടത്. ഇന്ത്യന്യൂസ് ഐടിവി-ജന്‍ കി ബാതും സമാനമായ പ്രവചനമാണ് നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article