RTPCR പരിശോധന നിരക്ക് കുറച്ചിട്ടും സ്വകാര്യ ലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രന്‍

ശ്രീനു എസ്

ശനി, 1 മെയ് 2021 (14:19 IST)
ആര്‍ടിപിസിആര്‍ കൊവിഡ് പരിശോധന നിരക്ക് കുറച്ചിട്ടും സ്വകാര്യ ലാബുകള്‍ അത് അനുസരിക്കാത്തത് സര്‍ക്കാരിന്റെ  പിടിപ്പുകേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചിരുന്നു. സ്വകാര്യ ലാബുകള്‍ക്ക് പണമുണ്ടാക്കാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
 
പരിശോധന നിരക്ക് കുറയ്ക്കാത്ത ലാബുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മറ്റുസംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ മൂന്നിരട്ടി പണമാണ് സ്വകാര്യ ലാബുകള്‍ പിഴിഞ്ഞെടുക്കുന്നത്. മുതലാളിമാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പിണറായി സര്‍ക്കാര്‍ മാറണമെന്നും അല്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി ബിജെപി മുന്നോട്ടുപോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍