പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ശ്രീനു എസ്

വെള്ളി, 9 ഏപ്രില്‍ 2021 (19:09 IST)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ചതെന്നും സീല്‍ ചെയ്ത കവറുകളിലല്ല മറിച്ച് സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടര്‍മാരില്‍ നിന്നും ബാലറ്റ് വാങ്ങിയതെന്നുമാണ് ആരോപണം.
 
ഉപയോഗിക്കാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ സംബന്ധിച്ച്  സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍