തിരുവനന്തപുരത്ത് പതിനാറുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മയും സുഹൃത്തും തമിഴ്നാട്ടിൽ നിന്നും അറസ്റ്റിൽ

Webdunia
ശനി, 29 ജൂണ്‍ 2019 (08:06 IST)
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂരിലാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. 
 
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.
 
അമ്മയെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article