35 വയസ് പ്രായം തോന്നിക്കുന്ന യുവതി സ്കൂട്ടർ വാങ്ങാൻ എന്ന് വ്യക്തമാക്കി രാവിലെ തന്നെ ഷോറൂമിൽ എത്തിയിരുന്നു. ചില സ്കൂട്ടറുകൾ പരിശോധിച്ച ശേഷം ഇവർ മടങ്ങി. ഉച്ചയോടെ ഇവർ ഷോറൂമിൽ വീണ്ടുമെത്തി സ്കൂട്ടറിന്റെ വിലയും മറ്റു വിവരങ്ങളും ആരാഞ്ഞ് മടങ്ങി. വീണ്ടും വൈകിട്ട് 3.30തോടെ ഹോറൂമിൽ എത്തി ഇതായിരുന്നു തട്ടിപ്പിന്റെ അവസാനഘട്ടം.
സ്കൂട്ടർ ഇഷ്ടപ്പെട്ടെന്നും ഒടിച്ചുനോക്കണം എന്നും പറഞ്ഞപ്പോൾ സ്ഥാപനത്തിലുള്ളവർക്ക് ഒരു സംശയവും തോന്നിയില്ല. സ്കൂട്ടറുമായി പോയ യുവതി ഇപ്പോ വരും എന്ന് കരുതി കാത്തു നിന്നത് മാത്രം മിച്ചം. ഒടുവിൽ തങ്ങൾക്ക് അമളി പറ്റിയെന്ന്. സ്ഥാപനത്തിലുള്ളവർ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്താകെ യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.