സ്വന്തം വാട്ട്‌സ് ആപ്പും ഇമെയിലും വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ, പദ്ധതി ഇങ്ങനെ !

വെള്ളി, 28 ജൂണ്‍ 2019 (15:48 IST)
സ്വകാര്യ കമ്പനികളുടെ തേർഡ് പാർട്ടി ആപ്പുകൾക്കും ഇമെയിൽ സേവനങ്ങൾക്കും ബദലായി സ്വന്തം സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ കേന്ദ്ര സർക്കാർ. നിലവിൽ സർക്കർ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സ്വകാര്യ കമ്പനികളുടെ മെയിൽ സംവിധാനവും വാട്ട്‌സ് ആപ്പ് ഉൾപ്പടെയുള്ള തേർഡ് പാർട്ടി ആപ്പുകളും പൂർണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
 
സർക്കാർ ഉദ്യോഗസ്ഥർ, ജിമെയിൽ വഴിയോ, വാട്ട്‌സ് ആപ്പ് ഉൾപ്പടെയുള്ള ചറ്റിംഗ് പ്ലാറ്റ്ഫോമുകൾ വഴിയോ ആണ് ഔദ്യോഗിക ഫയലുകൾ കൈമാറുന്നത്. ഇത് സുരക്ഷിതമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് സ്വന്തം ആപ്പുകളും ഇ-മെയിൽ സംവിധാനവും വികസിപ്പിച്ചെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
 
സർക്കാർ ഉദ്യോഗസ്ഥർ തമ്മിൽ വിവരങ്ങൾ കൈമാറിന്നതിന് 'സർക്കാരി വാട്ട്‌സ് ആപ്പ്' എന്ന പ്രത്യേക ചാറ്റിംഗ് പ്ലാറ്റ്ഫോം രൂപപ്പെടുത്തും. ഇതോടൊപ്പം സ്വന്തം ഇ-മെയിൽ പ്ലറ്റ്‌ഫന്മും ഒരുക്കും. ഇതോടെ രാജ്യത്തെ ഔദ്യോഗിക രേഖകൾ ഉൾപ്പെടുന്ന ഫയലുകൾ സുരക്ഷിതമായി കൈമാറാനാകും എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമക്കുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക രേഖകൾ മറ്റൊരു രാജ്യത്തിന്റെ സെർവറിൽ സൂക്ഷിക്കുന്നതും ഒഴിവാക്കാം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍