സ്വര്‍ണത്തിലാണ് കണ്ണ്, യുവാവിനെ പൊലീസ് പൊക്കി

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2013 (15:34 IST)
PRO
PRO
നിരവധി വീടുകളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്നത് നിത്യതൊഴിലാക്കിയ യുവാവ് പൊലീസ് പിടിയിലായി. വെള്ളമുണ്ട ഏഴേനാല്‌ ചങ്കരപ്പന്‍ വീട്ടില്‍ അബ്ദുല്‍ മുത്തലിബ് (35) ആണ് പിടിയിലായത്. വൈത്തിരി, പടിഞ്ഞാറേത്തറ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്‌.

ഈ വര്‍ഷം ആദ്യം ഫെബ്രുവരിയില്‍ കോക്കടവ് ഇബ്രാഹിം എന്നയാളുടെ വീട്ടില്‍ നിന്ന് ഒരു പവന്റെ പാദസരം ഇയാള്‍ മോഷ്ടിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഏഴേനാലില്‍ പുത്തന്‍ പുരയില്‍ ഇബ്രാഹിം ഹാജി എന്നയാളുടെ മരുമകള്‍ ഉറങ്ങുമ്പോള്‍ രണ്ട് പവന്റെ പാദസരവും ഇയാള്‍ മോഷ്ടിച്ചിരുന്നു. പ്രതിയില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.