സോളാര്‍ കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ മാറ്റിയ നടപടി ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കേസ് പരിഗണിച്ചുകൊണ്ടിരുന്ന ജഡ്ജിമാരെ മാറ്റിയ നടപടി സംശയത്തിന് ഇടനല്‍കുന്നു.
കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ സഹായത്തോടെ നീതിപീഠത്തെ സ്വാധീനിച്ചുവെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഉന്നതനീതിപീഠങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. അല്ലെങ്കില്‍ നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.