സൂര്യനെല്ലി പെണ്‍കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണച്ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടിക്ക് നേരെ വീണ്ടും പീഡന ശ്രമം ഉണ്ടായതായി പെണ്‍കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പീഡന ശ്രമത്തെക്കുറിച്ച് പെണ്‍കുട്ടി ജോലി ചെയ്യുന്ന വിഭാഗത്തിലെ മേലുദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഇതിന്റെ പേരില്‍ പെണ്‍കുട്ടിക്കെതിരേ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചിരുന്നു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ഒരു സമുദായത്തിന്റെ ഭാഗമായി ബ്രാന്‍ഡ് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ രൂപത്തിലും എല്ലാവരുമായും നല്ല സ്നേഹത്തില്‍ പോകുന്ന ആളാണ് താന്‍. എല്ലാവരും തന്നെ സഹായിച്ചിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.