മതപരമായ ശവസംസ്കാരം നിഷേധിക്കുന്ന വൈദികര്‍ക്കെതിരെ നടപടിവേണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍. ശവസംസ്കാരം നിഷേധിച്ച് മൃതദേഹത്തൊട് അനാദരവ് കാണിക്കുന്ന വൈദീകര്‍ക്കെതിരെ ഒരു വര്‍ഷം വരെ തടവ് കിട്ടുന്ന രീതിയില്‍ കേസെടുക്കണമെന്നും കൌണ്‍സില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചുനാളുകള്‍ക്കുള്ളില്‍ കേരളത്തില്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ നടന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങളെത്തുടര്‍ന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്.