വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് 8 ശതമാനം ക്ഷാമബത്ത അനുവദിച്ചു. ഇന്നു ചേര്‍ന്ന ഫുള്‍ ബോര്‍ഡ് യോഗത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ നിരക്ക് ഈയിടെ വര്‍ദ്ധിപ്പിച്ചിരുന്നു. അതെ ഡിഎ നിരക്ക് വര്‍ദ്ധനവ് തന്നെയാണ് കെഎസ്ഇബിയിലും പ്രാബല്യത്തില്‍ വരുത്തുന്നത്. ഡിഎ നിരക്ക് വര്‍ദ്ധിപ്പത് മൂലം വൈദ്യുതി ബോര്‍ഡിന് ഒരു വര്‍ഷം 60.48 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാവുക
വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളത്തില്‍ പുതിയ നിരക്ക് പ്രകാരം കുറഞ്ഞ വര്‍ദ്ധനവ് 640 രൂപയാണ്. പരമാവധി വര്‍ദ്ധനവ് 4,424 രൂപ ആയിരിക്കും. വൈദ്യുതി ബോര്‍ഡിലെ 31,000 ജീവനക്കാര്‍ക്കും 30,000 പെന്‍ഷന്‍ക്കാര്‍ക്കുമായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക.