വീട്ടമ്മയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Webdunia
ചൊവ്വ, 7 മെയ് 2013 (20:43 IST)
PRO
PRO
കുടുംബസമേതം കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കീച്ചേരി കന്നായില്‍ ബാബു ജേക്കബ്(33) ആണ് പിടിയിലായത്. തൃശ്ശൂര്‍ - കോട്ടയം കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് ഇയാളെ വീട്ടമ്മയുടെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് പോലീസിലേല്പിച്ചത്.

ഭര്‍ത്താവും മക്കളും മാതാവുമടങ്ങുന്ന വീട്ടമ്മയുടെ കുടുംബം തിങ്കളാഴ്ച രാവിലെ തൃശ്ശൂര്‍ സ്റ്റാന്‍ഡില്‍ നിന്നാണ് ബസ്സില്‍ കയറിയത്. വീട്ടമ്മയുടെ അടുത്ത് കമ്പിയില്‍ ചാരി നിന്നിരുന്ന യുവാവ് പലവട്ടം ശല്യം ചെയ്തു. മറ്റ് യാത്രക്കാരും വീട്ടമ്മയും പറഞ്ഞിട്ടും മാറാന്‍ കൂട്ടാക്കിയില്ല.

പെരുമ്പാവൂര്‍ കഴിഞ്ഞതോടെ ശല്യം കൂടി. ഇതിനിടെ നഗ്‌നതാ പ്രദര്‍ശനവും നടത്തി. ഇതോടെ സഹികെട്ട് വീട്ടമ്മ യുവാവിന്റെ കരണത്തടിച്ചു. ഇതിനിടെ യുവാവിനെ എല്ലാവരും ചേര്‍ന്ന് പിടികൂടി. ഇയാളെ 'കൈകാര്യം' ചെയ്തശേഷമാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.