വി എസിനും പിണറായിക്കുമെതിരേ വിജിലന്‍സ് അന്വേഷണം

Webdunia
വ്യാഴം, 11 ജൂലൈ 2013 (12:24 IST)
PRO
PRO
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍, എം സുരേഷ് കുമാര്‍ തുടങ്ങിയവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വി എസ് മുഖ്യമന്ത്രിയായിരുന്ന 2006-20011 സമയത്ത് കേസുകള്‍ വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടു വന്നത് മൂലം സര്‍ക്കാര്‍ ഖജനാവിന് മൂന്ന് കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. ലാവ് ലിന്‍, ഐസ്‌ക്രീം ഫസല്‍ വധം ലോട്ടറി തുടങ്ങിയ കേസുകള്‍ വാദിക്കാന്‍ കോടികള്‍ ചിലവഴിച്ചു.

ലാവ്‌ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരെ കൊണ്ടുവന്നതില്‍ മൂന്ന് കോടിയുടെ രൂപയുടെ നഷ്ടമുണ്ടാക്കി. കേസില്‍ പിണറായിയെ രക്ഷിക്കാന്‍ ശ്രമം നടന്നുവെന്നും പറയുന്നു. ഒക്ടോബര്‍ 22ന് മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് കോടതിയുടെ നിര്‍ദേശമുണ്ട്.