വിലക്കയറ്റത്തിനെതിരെ സിപിഐഎമ്മിന്റെ നിരാഹാര സമരം

Webdunia
ബുധന്‍, 15 ജനുവരി 2014 (10:22 IST)
PTI
പാചകവാതക വില വര്‍ദ്ധനക്കും വിലക്കയറ്റത്തിനുമെതിരെ സിപിഐഎമ്മിന്റെ നിരാഹാര സമരത്തിന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 1400 കേന്ദ്രങ്ങളില്‍ നിരാഹാര സമരം ആരംഭിക്കും.

എറണാകുളം ജില്ലയിലെ വൈറ്റിലയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്. 140 നിയസഭാ മണ്ഡലങ്ങളിലെ പത്ത് വീതം കേന്ദ്രങ്ങളിലാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്ത് പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്.

കോഴിക്കോട് വി. വി. ദക്ഷിണാമൂര്‍ത്തിയും സമരം ഉദ്ഘാടനം ചെയ്തു. വീട്ടമ്മമാരേയും പൊതുജനങ്ങളേയും ഉള്‍പ്പെടുത്തി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.