വിലക്കയറ്റം പിടിച്ച് നിര്‍ത്തും

Webdunia
ഞായര്‍, 31 ഓഗസ്റ്റ് 2008 (16:35 IST)
WDWD
ഓണക്കാലത്ത് വിലക്കയറ്റം പിടിച്ച് നിര്‍ത്താ‍ന്‍ കണ്‍സ്യൂമര്‍ ഫെഡിനും സപ്‌ളൈകോയ്ക്കും സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. തൃശ്ശൂരില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

വില കുറച്ച് സാധനങ്ങള്‍ നല്‍കുന്നത് മൂലം ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

‘സെസ്’ സംസ്ഥാനത്തിന് ഗുണകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എല്‍ ഡി എഫ് എടുക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ കാര്യങ്ങളില്‍ വിവാദങ്ങള്‍ സ്വാഭാവികമാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ബോര്‍ഡ് ശുപാര്‍ശ ചെയ്ത എല്ലാ കാര്യങ്ങളും നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.