വല്ലാര്‍പ്പാടം കോഴിക്കോട് തീരദേശ ഇടനാഴിയുടെ നിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ 20 ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ.ഇബ്രാഹിംകുഞ്ഞിന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ പറവണ്ണയില്‍ ചേരുന്ന ചടങ്ങില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, ഡോ എംകെ മുനീര്‍, എപി അനില്‍കുമാര്‍, പികെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
2,000 കോടി രൂപ നിര്‍മ്മാണച്ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കുന്നതിന് 117 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.