ലാവ്‌ലിന്‍ കേസില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍. സിബിഐ അന്വേഷണം നേരിടുന്ന വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിനെ കൂട്ടുപിടിച്ച് ലാവലിന്‍ കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാനായി വിഎസ് രഹസ്യ നീക്കം നടത്തിയെന്ന് പി കരുണാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തല്‍. വി എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രന്‍ നല്‍കിയ പരാതികളെക്കുറിച്ച് അന്വേഷിക്കാനായി സി പി എം നിയോഗിച്ച പി കരുണാകരന്‍ കമ്മിഷനാണ് ഗുരതരമായ ആരോപണങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ലാവ്‌ലിന്‍ കേസിന്റെ അവസ്ഥ എന്താണെന്ന് അറിയണമെന്നും ഇതില്‍ ഇടപെടണമെന്നും പിണറായി വിജയന്‍ നേരിട്ട് ആവശ്യപ്പെട്ടതായി നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം നിരസിച്ചതാണ് തനിക്കെതിരേ തിരിയാന്‍ ഔദ്യോഗിക പക്ഷത്തെ പ്രേരിപ്പിച്ചത്. ഇല്ലെങ്കില്‍ പിണറായി ആരോപണം നിഷേധിക്കട്ടെന്നും അദ്ദേഹം വെല്ലുവിളിച്ചു