റവന്യു വകുപ്പോട് കൂടിയ ഉപമുഖ്യമന്ത്രി പദം രമേശ് ചെന്നിത്തലക്ക് നല്‍കി പുനസംഘടന സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് റിപ്പോര്‍ട്ട്.
ചര്‍ച്ചകള്‍ക്കായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അടൂര്‍ പ്രകാശിന് വനം വകുപ്പ് നല്‍കി രമേശിന് റവന്യൂ നല്‍കാനാണ് നീക്കമെന്നാണ് സൂചന. ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ കൈകാര്യം ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് യുഡിഎഫ് മന്ത്രിസഭയിലേക്ക് വരണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. കെപിസിസി പ്രസിഡന്റിന്റെ മാന്യമായ സ്ഥാനങ്ങളോടെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായമാണ് എ കെ ആന്റണിക്കുമുള്ളതെന്നാണ് റിപ്പോര്‍ട്ട്.
പുനഃസംഘടനാ തീരുമാനം ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്നും. തീരുമാനം ഹൈക്കമാന്റിന്റെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ ചേരുമോയെന്നുള്ള ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറിയിരുന്നു.
സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലേക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ കേന്ദ്രനേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്ക് ചെന്നിത്തല വഴങ്ങിയെന്നാണ് സൂചന.
എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നെന്ന് ആരു പറഞ്ഞെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. മന്ത്രിസഭയില്‍ വലിയ അഴിച്ചു പണിക്ക് സാധ്യതയില്ലെന്നും പുനസംഘടനാ പ്രശ്‌നം എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്യും. ചെറുകക്ഷികളെ അവഗണിക്കുന്നുവെന്ന പരാതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു .മുഖ്യമന്ത്രിയുമായി നടത്തി ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകകയായിരുന്ന തങ്കച്ചന്‍