രാജ്യത്തെ പൊതുവിതരണ ശൃംഖല തകര്‍ന്നു: കാരാട്ട്

Webdunia
ശനി, 31 ജനുവരി 2009 (11:49 IST)
PROPRO
രാജ്യത്തെ പൊതുവിതരണ ശൃംഖല തകര്‍ന്നെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ‍ട്ട് പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭയും കര്‍ഷകത്തൊഴിലാളി യൂണിയനും ചേര്‍ന്ന്‌ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ അവകാശപത്രിക കൊണ്ടുവരും. രാജ്യത്തെ ഭൂപരിഷ്കരണം ഇപ്പോള്‍ വിപരീത ദിശയിലേക്കാണു നീങ്ങുന്നത്      
ഇന്ത്യന്‍ കാര്‍ഷികമേഖലയെ അമേരിക്കന്‍ കോര്‍പ്പറേറ്റ്‌ താല്‍പര്യങ്ങള്‍ക്കു വിധേയമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടത്തിപ്പില്‍ ഗൗരവമായ പ്രശ്നങ്ങളും തടസ്സങ്ങളുമുണ്ട്‌. ഉദരാവത്ക്കരണം ഗ്രാമീണ ബാങ്കിംഗ് സമ്പ്രദായത്തെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ അവകാശപത്രിക കൊണ്ടുവരും. രാജ്യത്തെ ഭൂപരിഷ്കരണം ഇപ്പോള്‍ വിപരീത ദിശയിലേക്കാണു നീങ്ങുന്നതെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്‌ രാമചന്ദ്രന്‍ പിള്ള, കെ വരദരാജന്‍, പശ്ചിമ ബംഗാള്‍ പഞ്ചായത്ത് രാജ്‌ മന്ത്രി സൂര്യകാന്ത്‌ മിശ്ര, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.