യന്ത്രവല്‍കൃത മണല്‍ഖനനത്തിന് നിരോധനം

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (14:25 IST)
സംസ്ഥാനത്ത്‌ യന്ത്രവല്‍കൃത മണല്‍ഖനനത്തിന് ഹൈക്കോടതി നിരോധനം. കരമണല്‍ ഖനനത്തിനു പെര്‍മിറ്റുള്ള വ്യക്‌തിക്ക് പമ്പുള്‍പ്പടെയുള്ള യന്ത്രസംവിധാനം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ചട്ടം നിയമപരമല്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ്‌ വി ഗിരിയാണ്‌ മണല്‍ ഖനനം നിരോധിച്ച് ഉത്തരവിട്ടത്‌.

മണല്‍ഖനനത്തിന്‌ അനുമതി ലഭിച്ചവര്‍ മോട്ടോര്‍ ഉപയോഗിച്ചല്ല ഖനനം നടത്തുന്നതെന്ന്‌ സര്‍ക്കാരും ജില്ലാ കളക്‌ടര്‍മാരും ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ നടപ്പാക്കണമെന്നും അത് ആരെങ്കിലും ലംഘിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.