മുഖ്യമന്ത്രിക്കെതിരാ‍യ പരാമര്‍ശം ഔദ്യോഗിക നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ

Webdunia
ചൊവ്വ, 30 ജൂലൈ 2013 (14:18 IST)
PRO
സോളാര്‍ തട്ടിപ്പില്‍ ഓഫീസിലുള്ളവര്‍ തെറ്റു ചെയ്താല്‍ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്ന സഭാ വക്താവിന്റെ പരാമര്‍ശം സഭയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സീറോ മലബാര്‍ സഭ.

ഓഫീസിലുള്ളവര്‍ തെറ്റുചെയ്താല്‍ ഭരിക്കുന്നവര്‍ മറുപടി പറയണമെന്ന് സഭാ വക്താവ് പോള്‍ തേലക്കാട്ട് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.ഈ ലേഖനത്തില്‍ ആരോപിച്ചിരുന്നതിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സഭ സര്‍ക്കാരിനെതിരെ ഔദ്യോഗിക നിലപാടെടുത്തിട്ടില്ലെന്നും ലേഖനം വ്യക്തിപരമാണെന്നുമുള്ള വിശദീകരണം സിനഡ് സെക്രട്ടറി ബോസ്കോ പുത്തൂരാണ് നല്‍കിയത്.

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി നിരപരാധിയാണെന്നത് വിശ്വാസമാണെന്നും ഓഫിസിലുള്ളവര്‍ തെറ്റുചെയ്താല്‍ ഉത്തരവാദി അദ്ദേഹമാണെന്നും ഫാ തലേക്കാട്ട് ആരോപിച്ചിരുന്നു.