ജേർണലിസ്റ്റിന് ഫ്രോഡാകാം, ഫ്രോഡിന് ഒരിക്കലും ജേർണലിസ്റ്റാകാനാവില്ല; മംഗളത്തെ വെട്ടി‌ലാക്കി അടുത്ത രാജി

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (07:55 IST)
മുൻ മന്ത്രി എ കെ ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ ടിവി ചാനൽ തുറന്നുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ചാനലിൽ കൊഴിഞ്ഞുപോക്ക് കൂടുന്നു. ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം രാഗേഷ് പാലാഴിയും രാജിവെച്ചു.
 
ഇതാണ് നമ്മുടെ പരാജയമെന്ന് രാഗേഷ് പറയുന്നു. മാധ്യമ മുതലാളിയുടെ തെമ്മാടിത്തരത്തിന് കുഴലൂതുമ്പോൾ കൂടെയുള്ളവനെ നമ്മൾ കല്ലെറിയുകയാണ്. സഹ പ്രവർത്തകരെ ഇതാരുടേയും വിജയമല്ല.... നമ്മുടെ പരാജയമാണെന്ന് രാഗേഷ് പറയുന്നു.
Next Article