മന്ത്രിമാരുടെ വസതികളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മന്ദിരങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മന്ത്രി മന്ദിരങ്ങളില്‍ വ്യാപക വൈദ്യുതി ധൂര്‍ത്ത് നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആര്യാടന്റെ ഈ പ്രതികരണം.