ഭരത് ഭൂഷന്‍ പുതിയ ചീഫ് സെക്രട്ടറി

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (16:39 IST)
PRO
PRO
ഭരത് ഭൂഷണിന് പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായ ജോസ് സിറിയക് ഏപ്രില്‍ 30 ന്‌ വിരമിക്കുന്ന ഒഴിവിലാണ്‌ പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം.

ഡെപ്യൂട്ടേഷനില്‍ കേന്ദ്ര സര്‍വീസിലേക്ക് പോയ ഭരത് ഭൂഷണ്‍ ഉരുക്കു മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവായാണ്‌ സേവനം അനുഷ്ഠിച്ചിരുന്നത്. പുതിയ ചീഫ് സെക്രട്ടറി നിയമനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.

1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഭരത് ഭൂഷണ്‌ 2015 വരെ ചീഫ് സെക്രട്ടറി പദത്തില്‍ തുടരാം. റിട്ട.ജഡ്ജി കുഞ്ഞിരാമന്‍ വൈദ്യരുടെ മകനായ ഇദ്ദേഹം വടകര സ്വദേശിയാണ്‌. നേരത്തേ ഇദ്ദേഹം സംസ്ഥാനത്ത് ദേവസ്വം സാംസ്കാരിക വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്,.