എംപി ഫ്രാന്‍സിസ് ജോര്‍ജ്ജിനു കര്‍ഷക യൂണിയന്‍ സ്വീകരണം നല്‍കി

രേണുക വേണു
ബുധന്‍, 21 ഓഗസ്റ്റ് 2024 (16:12 IST)
കേരള കോണ്‍ഗ്രസ് നേതാവും കോട്ടയം എംപിയുമായ അഡ്വ. കെ.ഫ്രാന്‍സിസ് ജോര്‍ജ്ജിനു തൃശൂര്‍ കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.എ.പ്ലാസിഡിന്റെ വസതിയില്‍ സ്വീകരണം നല്‍കി. 
 
ചടങ്ങില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.പോളി, അരിമ്പൂര്‍ മണ്ഡലം പ്രസിഡന്റ് പോള്‍ ആന്റണി എന്നിവര്‍ പങ്കെടുക്കുകയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു. 
 
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയെ തോമസ് ചാഴിക്കാടനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article