പൊന്നാനിയില്‍ സി പി ഐ മത്സരിക്കും: ബര്‍ദന്‍

Webdunia
വെള്ളി, 27 ഫെബ്രുവരി 2009 (11:52 IST)
PROPRO
പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ വ്യക്തമാക്കി. കേരളത്തില്‍ നാലു സീറ്റുകളില്‍ സി പി ഐ മത്സരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ല. കേരളത്തില്‍ സി പി ഐ മുമ്പു മത്സരിച്ച നാലു സീറ്റുകളിലും ഇപ്രാവശ്യവും സി പി ഐ മത്സരിക്കുമെന്ന് ബര്‍ദന്‍ വ്യക്തമാക്കി.

സി പി ഐക്ക് ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തുന്നത് കടുത്ത വെല്ലുവിളിയാണ്. വോട്ടിംഗ് ശതമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ തവണ സി പി ഐ ദേശീയ പാര്‍ട്ടി എന്ന സ്ഥാനം നിലനിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊന്നാനി സീറ്റില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് സി പി എം നേതൃത്വം തീരുമാനിച്ചിരുന്നു. പക്ഷേ, ഒരു കാരണവശാലും സി പി എമ്മിന്‍റെ ഈ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സി പി ഐ.