പൈപ്പ് പൊട്ടിയില്ല; പക്ഷേ കുടിവെള്ളം വീണ്ടും മുടങ്ങും!

Webdunia
ശനി, 27 ഏപ്രില്‍ 2013 (15:09 IST)
PRO
PRO
തലസ്ഥാന നഗരവാസികളുടെ കുടിവെള്ളം വീണ്ടും മുടങ്ങും. ഇത്തവണ പൈപ്പ് പൊട്ടിയില്ലെങ്കിലെന്ത്, തകൃതിയായി അറ്റകുറ്റപ്പണി അല്ലെങ്കില്‍ മറ്റു പല പണികള്‍, എന്തായാലും കുടിവെള്ളം ഒരു ദിവസം കൂടി ലഭിക്കില്ല അത്രതന്നെ.

തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടി 700 എം എം പൈപ്പുകള്‍ മാറ്റിയിടുന്ന ജോലികള്‍ നടത്തുന്നതിനാല്‍ ചാല, മണക്കാട്, കിഴക്കേകോട്ട, കമലേശ്വരം, അമ്പലത്തറ, ഈഞ്ചക്കല്‍, വളളക്കടവ്, ബീമാപളളി, ശംഖുമുഖം, പൂന്തുറ, പാറ്റൂര്‍, പേട്ട, ചാക്ക, ഓള്‍സെയിന്റ്സ്, കരിക്കകം, പാല്‍ക്കുളങ്ങര, ശ്രീകണ്ഠേശ്വരം, വേളി, ആനയറ, ഒരുവാതില്‍ക്കോട്ട, കണ്ണമ്മൂല മുതലായ സ്ഥലങ്ങളില്‍ ഏപ്രില്‍ 27 ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏപ്രില്‍ 28 വൈകീട്ട് എട്ട് വരെ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി പി എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഇതൊരു സ്ഥിരം വാര്‍ത്ത ആയതിനാല്‍ നാളെയെങ്കിലും വെള്ളം വരുമല്ലോ എന്നു എല്ലായ്പോഴും പോലെ സമാധാനിക്കുന്നു.