സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ ചീഫ് വിപ്പ് പി സി ജോര്‍ജിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചങ്ങലയ്ക്കിടണമെന്നു മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. ജോര്‍ജ് തുടര്‍ച്ചയായി സ്ത്രീകളെ അപമാനിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പി ജെ കുര്യനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയമോപദേശം നല്‍കുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി ആ സ്ഥാനത്തു തുടരാന്‍ യോഗ്യനല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി ഒരു സ്വകാര്യ ചാനലില്‍ മാപ്പു പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍, പരസ്യമായി മാപ്പുപറയണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
നിയമത്തിന്റെ വായ് മൂടിക്കെട്ടുന്നപോലെ മാധ്യമപ്രവര്‍ത്തകരുടെയും വാ മൂടിക്കെട്ടാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ ചെറുക്കുമെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ വനിതാ കമ്മീഷന്‍ പീഡനസെല്‍ ആയി പ്രവര്‍ത്തിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.