പാറശാല എംഎല്‍എ എടി ജോര്‍ജിനെതിരേ ലൈംഗികാരോപണം

Webdunia
തിങ്കള്‍, 24 ജൂണ്‍ 2013 (18:44 IST)
PRO
PRO
പാറശാല എംഎല്‍എ എടി ജോര്‍ജിനെതിരെയും ലൈംഗികാരോപണം. തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയാണ് യുഡിഎഫ് എംഎല്‍എ എടി ജോര്‍ജിനെതിരെ പരാതിയുമായി രംഗത്തു വന്നത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് യുവതി പരാതി നല്‍കി.

വര്‍ഷങ്ങളായി എംഎല്‍എ പീഡനത്തിനിരയാക്കുയാണെന്നാണ് പരാതി. എതിര്‍ത്ത മകളെ കള്ളക്കേസില്‍ കുടുക്കിയെന്നും യുവതി പറയുന്നു. എഡിജിപിയ്ക്ക് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലായെന്നും പരാതിയിലുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇത്തരത്തിലുള്ള അപവാദ പ്രചരണങ്ങള്‍ തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്നുവെന്ന് എടി ജോര്‍ജ് പറഞ്ഞു. ഇത് സംബന്ധിച്ച് ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. രാഷ്ട്രീയമായി കരിവാരി തേക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ എഡിജിപിയ്ക്ക് പരാതി നല്‍കിയപ്പോള്‍ നേരിട്ട് പോയി മൊഴി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.