പത്ത് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് തടവ് ശിക്ഷ. വെള്ളറട വണ്ടിയോട്ടുകോണം മണ്ണംകോട് സുനിതാ ഭവന്‍ വീട്ടില്‍ എ.ശ്രീക്കുട്ടന് (20) ആണ് 7 വര്‍ഷം തടവും 12000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ.പ്രസന്നയാണ് വിധി പ്രസ്താവിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
വെള്ളറട പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തിയത് എസ്.ഐ. മണിക്കുട്ടന്‍ ആണ്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 16 സാക്ഷികളെയും 16 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.സന്തോഷ് കുമാര്‍ ഹാജരായി.