സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (18:43 IST)
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കം അരീക്കോട് സ്വദേശികളായ രണ്ടു പേരും ഒരു ആസാം സ്വദേശിയുമാണ് പിടിയിലായത്.
 
പതിനഞ്ചു വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയ്ത് കടുത്ത വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപതിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്  കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ വരാതി നൽകിയതും 3 പേരെ അറസ്റ്റ് ചെയ്തതും. പെൺകുട്ടിയുടെ മാതാവുമായി പ്രതികൾക്കുണ്ടായിരുന്ന പരിചയം മുതലെടുത്താണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പോലീസ് കണ്ടെത്തി. 
 
അറസ്റ്റിലായ പ്രതികളെ പോലീസ് താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ ഇപ്പോൾ പിടിയിലായ പ്രതികളെ കൂടാതെ മറ്റു പലരും തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്. മാതാവിൻ്റെ അറിവോടെയാണോ പീഡനം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍