പട്ടയമേള മാറ്റി; ഇടുക്കിയില്‍ ഹര്‍ത്താല്‍ പിന്‍‌വലിച്ചു

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (19:12 IST)
PRO
PRO
ഹര്‍ത്താല്‍ കണക്കിലെടുത്ത് ഇടുക്കിയില്‍ ശനിയാഴ്ച നടക്കാനിരുന്ന പട്ടയ വിതരണമേള മാറ്റിവെച്ചതായി റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണ്. പട്ടയ വിതരണം തടസ്സപ്പെടുത്താനാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ പട്ടയമേള മാറ്റിയതിനാല്‍ ഹര്‍ത്താലും മാറ്റി വെച്ചതായി ഹൈറേഞ്ച് സംരക്ഷണ സമിതിയും വ്യക്തമാക്കി.

ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നും ഒന്നും മറച്ചു വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ യുക്തമായ തീരുമാനം സര്‍ക്കാര്‍ കൈ കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.