നിതാഖാത് നിയമം കര്‍ശനമാക്കിയതു മൂലം ജോലി നഷ്‌ടപ്പെട്ട മലയാളികള്‍ സൗദിയില്‍ നിന്ന് വെറുംകയ്യോടെ മടങ്ങുമ്പോള്‍ ഇതൊന്നും വകവയ്‌ക്കാതെ സുഖവാസകേന്ദ്രത്തില്‍ പോയ മന്ത്രി കെ സി ജോസഫിനെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍.
ഇത്തരം സാഹചര്യങ്ങളില്‍ വകുപ്പുമായി ബന്ധപ്പെട്ട മന്ത്രി സൗദിയിലെത്തി പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതാണ്. എന്നാല്‍, കെ സി ജോസഫ് ഇന്നലെ രാത്രി സ്വിറ്റ്‌സര്‍ലാന്‍ഡിലേയ്‌ക്ക് പോയി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരമായി മന്ത്രിയെ തിരിച്ചുവിളിച്ച് സൗദിയിലേക്ക് അയയ്‌ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഗള്‍ഫ് യുദ്ധകാലത്ത് ഇടത് സര്‍ക്കാര്‍ ടി.കെ. ഹംസയെ സൗദിയിലേക്ക് അയച്ചിരുന്നു. അഞ്ച് മന്ത്രിമാരുള്ള മുസ്ലിംലീഗും മന്ത്രിമാരെ അയയ്‌ക്കാന്‍ തയ്യാറായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.