ദുരൂഹസാഹചര്യത്തില്‍ സ്ത്രീയെയും ഒമ്പത് വയസ്സുള്ള കുട്ടിയെയും പിടികൂടി

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (14:59 IST)
PRO
PRO
കോഴിക്കോട് ഒമ്പത് വയസ്സുള്ള കുട്ടിയുമായി സ്ത്രീ പിടിയില്‍. ആലപ്പുഴ സ്വദേശി അമ്പിളി(സാജിദ)യാണ് പിടിയിലായത്. ദുരൂഹസാഹചര്യത്തിലാണ് ഇവരെ പിടികൂടിയത്. ഈ കുട്ടിയെ മാതാപിതാക്കള്‍ കൊല്ലാന്‍ കൊണ്ടുപോകുന്നതിനിടെ താന്‍ പണം നല്‍കി വാങ്ങിയതാണ് എന്നാണ് സ്ത്രീയുടെ ഭാഷ്യം.

കോഴിക്കോട് പുതിയസ്റ്റാന്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രണ്ട് ദിവസമായി ബസ്സ്റ്റാന്റ് പരിസരത്ത് ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് മാതാപിതാക്കള്‍ കുട്ടിയെ കൊല്ലാന്‍ കൊണ്ടുപോകുന്നതിനിടെ 50,000 രൂപ കൊടുത്താണ് കുട്ടിയെ വാങ്ങിയതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു. പേരാമ്പ്ര മുജാഹിദ്ദീന്‍ യത്തീംഖാനയില്‍ നാലാം ക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും അമ്പിളി പറഞ്ഞു.

എന്നാല്‍ കുട്ടിയുടെ ചെറുപ്പം മുതലുള്ള ഫോട്ടോകള്‍ ഈ സ്ത്രീയുടെ പക്കലുണ്ട് എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കുട്ടിയെ ചില്‍ഡ്രന്‍സ് ഹെല്‍പ്പ് ലൈനിന് കൈമാറി.