തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി എസിന്‍റെ നേതൃത്വം

Webdunia
ബുധന്‍, 25 ഫെബ്രുവരി 2009 (18:14 IST)
PROPRO
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി വി എസ് അച്യുതനന്ദന്‍ നേതൃത്വം നല്‍കുമെന്ന് സി പി എം കേന്ദ്രനേതൃത്വം അറിയിച്ചു. അടുത്തമാസം നടക്കുന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

സി പി എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാ‍ട്ടും, പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകില്ലെന്നും ഫലത്തിന്‍റെ പേരില്‍ മുഖ്യമന്ത്രിയെ മാറ്റുന്ന തരത്തിലുള്ള നീക്കങ്ങളുണ്ടാകില്ലെന്നും ഈ കേന്ദ്രങ്ങള്‍ സൂചന നല്‍കി.

ലോക്‌സഭ തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടുകളുടെ പരിശോധനയാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പരാമര്‍ശം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ദേശീയ നേതാക്കള്‍ പറഞ്ഞു.