ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി മദ്യപിച്ച് കോടതിയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ വിചാരണ മുടങ്ങി. രണ്ടാം സാക്ഷി ഇ പി രമേശന്‍ മദ്യപിച്ചെന്ന സംശയത്താലാണ് വിചാരണ തടസപ്പെട്ടത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് രമേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഭിഭാഷകന്‍റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ രമേശന് കഴിഞ്ഞില്ല. സാക്ഷി മദ്യപിച്ചിട്ടുണ്ടോ എന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ ചോദിച്ചു. അപ്പോള്‍ അഭിഭാഷകനോട് രമേശന്‍ കയര്‍ത്തു സംസാരിച്ചു.
തുടര്‍ന്നാണ് രമേശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സാക്ഷി മദ്യപിച്ചിട്ടുണ്ടോ എന്ന് മെഡിക്കല്‍ പരിശോധന നടത്താന്‍ ജഡ്ജി നിര്‍ദ്ദേശിക്കുകയും ചെയ്തു.