ടി പി വധം: സാക്ഷികളെ കൂറുമാറ്റി നിയമം അട്ടിമറിക്കുന്നു

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (19:53 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികളെ കൂറുമാറ്റി നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

വിചാരണാ കോടതിക്കുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ വേദനാജനകമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ടി പി വധക്കേസില്‍ തുടര്‍ച്ചയായി സാക്ഷികളെ കൂറുമാറുന്നതിനെ പരാമര്‍ശിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.