പാലക്കാട് ടയര്‍ കടയ്ക്ക് തീപിടിച്ച് അച്ഛനും മക്കളും വെന്തു മരിച്ചു. പാലക്കാട് തൃത്താലയ്ക്ക് അടുത്തുള്ള ടയര്‍ കടയിലാണ് തീപിടിത്തം ഉണ്ടായത്. മുണ്ടക്കര തോട്ടുങ്കല്‍ വീട്ടില്‍ സുരേഷ്, മക്കളായ അമര്‍ ബാബു, യോഗേശ്വരി എന്നിവരാണ് മരിച്ചത്.
ടയര്‍ കടയില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചെങ്കിലും ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. കടയ്ക്കുള്ളില്‍ ഇവരെ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.