പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് സമരനായകനും രോഹിത് വെമുലയുടെ അമ്മയും സഹോദരനും എത്തി.
രാജേശ്വരിയുടെ വേദന രാജ്യത്തെ എല്ലാ ദളിത് അമ്മമാരുടെയും വേദനയാണ്. ജിഷയ്ക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരണമെന്നും വെമുലയുടെ അമ്മ രാധിക പറഞ്ഞു.
ജെ ഡി എസ് നേതാവ് എച്ച് ഡി ദേവഗൗഡയും രാജേശ്വരിയെ സന്ദര്‍ശിച്ചു. ജിഷയുടെ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പ്രതിയെ പിടികൂടാന്‍ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു. ജിഷയുടെ കുടുംബത്തിന് പാര്‍ട്ടി സാമ്പത്തിക സഹായം നല്‍കുമെന്നും ദേവഗൗഡ പറഞ്ഞു.