തെരഞ്ഞെടുപ്പിലെ മുഖ്യഎതിരാളികള്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിമര്‍ശനം. എ കെ ആന്റണിയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ട്വിറ്ററിലൂടെയാണ് വി എസ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
'എ.കെ ആന്റണി ആദര്‍ശത്തെ കള്ളമാക്കുന്നു!!! ഉമ്മന്‍ ചാണ്ടി കള്ളത്തെ ആദര്‍ശമാക്കുന്നു'വെന്നതാണ് ട്വീറ്റ്. വര്‍ഗീയത എന്ന ഈ മാരക വിഷം കുടത്തിലായാലും താമരയില്‍ പൊതിഞ്ഞാലും കേരളത്തില്‍ ചിലവാകില്ല. എന്‍ഡോസള്‍ഫാനേക്കള്‍ മാരകമായി വിഷം ഹെലികോപ്ടറില്‍ തലയ്ക്ക് മുകളിലൂടെ കറങ്ങിനടക്കുന്നു എന്നായിരുന്നു ഇതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ ഫേസ്‌ബുക്കിലൂടെ വി എസ് പ്രതികരിച്ചത്.