കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ഒറ്റരാത്രി കൊണ്ട് പച്ച പെയിന്റടിച്ചു. മുസ്ലീം ലീഗിനെതിരെ ആരോപണവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ അജ്ഞാതര്‍ പച്ച പെയിന്റടിച്ചത്.
ഓഫീസ് മുഴുവനായും പെയിന്റടിച്ച് പച്ച നിറത്തിലാക്കിയിട്ടുണ്ട്. മുസ്ലീം ലീഗാണ് സംഭവത്തിന് പിന്നിലെന്ന് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തുടര്‍ന്ന് ജയരാജന്‍ ലീഗിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പൊലീസിനെതിരെയും ജയരാജന്‍ ആഞ്ഞടിച്ചു. മുസ്ലീംലീഗിലെ ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് ഡിവൈ എസ് പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുന്നത്.