ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജിനെ മാറ്റണം: ഹസന്‍

Webdunia
ഞായര്‍, 18 ഓഗസ്റ്റ് 2013 (11:53 IST)
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജിനെ മാറ്റാന്‍ കേരളാ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് എം എം ഹസ്സന്‍. കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്ന നിലപാടാണ് ജോര്‍ജിന്റേതെന്നും ഹസന്‍ ആരോപിച്ചു.

യുഡിഎഫിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ ദിവസം കഴിയുംതോറും യുഡിഎഫില്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

സോളര്‍ തട്ടിപ്പ് കേസ് ആരംഭിച്ചത് മുതല്‍ ജോര്‍ജ് യുഡിഎഫിന്റെ പൊതുതീരുമാനങ്ങള്‍ക്കെതിരായാണ് നിലക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു

ഇതേസമയം യുഡിഎഫില്‍ യോജിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എം മാണി പറഞ്ഞു. ആര്‍ക്കും ആരെയും ബഹിഷ്‌കരിക്കാനാകില്ലെന്നും മാണി പറഞ്ഞു.