കേരളത്തില്‍ കോര്‍പ്പറേറ്റ് ഫണ്ട് ഒഴുക്കി ആര്‍ എസ് എസ് ഹെലിക്കോപ്റ്റര്‍ പ്രചരണത്തിനൊരുങ്ങുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടതു പക്ഷത്തെ നേരിടാന്‍ 300 കോടി രൂപയാണ് ബി ജെ പി ചെലവഴിക്കുന്നത്. ആര്‍ എസ് എസിനു പുറമെ യു ഡി എഫും ഇതേരീതിയില്‍ കോര്‍പ്പറേറ്റ് പണം ഉപയോഗിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
ജാതി സംഘടനകളെ ബി ജെ പി കൂടാരത്തിലെത്തിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്, ബി ജെ പിക്ക് രാഷ്ട്രീയ അവസരം നല്‍കുന്ന ഭരണമാണ് ഉമ്മന്‍ ചാണ്ടി നടത്തിയത്. ഇതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തി ബി ജെ പിയാണെന്ന രീതിയില്‍ യു ഡി എഫ് പ്രചാരണം നടത്തിയെന്നും കോടിയേരി പറഞ്ഞു.