കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണ് പിണറായി: എം എം ഹസൻ

Webdunia
ശനി, 29 ഏപ്രില്‍ 2017 (17:48 IST)
മുന്നാറില്‍ സമരം നടത്തിയ തോട്ടംതൊഴിലാളി സ്ത്രീകളെക്കുറിച്ച് അനാവശ്യ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ. ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.
 
കൂടാതെ മുന്‍പ് രാജിവെച്ച രണ്ടു മന്ത്രിമാരുടെ കാര്യത്തില്‍ എടുത്ത നിലപാട് മന്ത്രി ഈ കാര്യത്തില്‍ സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ സ്തംഭിപ്പിക്കനാന്‍ എം എം മണിയെ ഉപയോഗിച്ചതിലുള്ള കടാപ്പാട് കൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തോട് രാജി ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ സ്ത്രീകളോട് മാന്യമായി സംസാരിക്കുന്നത് പഠിപ്പിക്കാൻ എട്ടാമത് ഒരു ഉപദേശകനെ കൂടി നിയോഗിക്കണമെന്നും ഹസൻ മണിയെ പരിഹസിച്ചിരുന്നു.
Next Article