കലാഭവന്‍ മണിയുടെ മരണം: ഭാര്യാ പിതാവ് കീടനാശിനി വാങ്ങിയതില്‍ അസ്വാഭിവകതയില്ലെന്ന് പോലീസ് നിഗമനം

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2016 (11:50 IST)
കലാഭവന്‍ മണിയുടെ ഭാര്യാ പിതാവ് സുധാകരന്‍ കീടനാശിനി വാങ്ങിയതില്‍ അസ്വാഭിവകതയില്ലെന്ന് പോലീസ് നിഗമനം. വാഴയിലും മറ്റും തളിക്കുന്നതിനായി മേഖലയില്‍ വ്യാപകമായി കീടനാശിനി ഉപയോഗിക്കാറുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനിടെ മണിയുടെ ഭാര്യാപിതാവ് സുധാകരന്‍ കീടനാശിനി വാങ്ങാറുണ്ടെന്ന് കടക്കാരന്‍ മൊഴി നല്‍കിയിരുന്നു. 
 
മണിയുടെ സ്വത്ത് വിവരങ്ങള്‍ ബിനാമി ബന്ധങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന്റെ ഭാഗമായി സുധാകരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മണിയുടെ സ്വത്തുക്കളുടെ വാടക സംബന്ധമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് സുധാകരനാണ്. ഇയാളുടെ മറ്റ് സാമ്പത്തിക ഇടപാടുകളുടെ വിശദാംശവും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
 
പ്രദേശത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡീലറേയും പൊലീസ് ചോദ്യം ചെയ്തേക്കും. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇയാള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടെന്നാണ് കരുതുന്നത്.