കര്‍ണാടകയില്‍ വാഹനാപകടം: 4 മലയാളികള്‍ മരിച്ചു

Webdunia
വെള്ളി, 20 ഏപ്രില്‍ 2012 (20:50 IST)
PRO
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഷിമോഗയ്ക്കടുത്ത്‌ സാഗറിലായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്നും ഗോവയ്ക്ക് പോകുകയായിരുന്ന ബൊലേറോ വാന്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്.