കമല്‍, അല്ല കമാലുദ്ധീന്‍ വിജയ്, അല്ല ജോസഫ് വിജയ് ചാണകം, അല്ല തലച്ചോറ് !; പരിഹാസവുമായി ആഷിഖ് അബു

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:48 IST)
വിജയ് നായകനായ ‘മെര്‍സല്‍’ എന്ന ചിത്രത്തിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിഹാസവുമായി സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു. ആഷിഖ് തന്റെ ഫേസ്ബുക്കിലൂടെയാണ് പരിഹസിച്ചത്. ‘കമല്‍ അല്ല കമാലുദ്ധീന്‍, വിജയ് അല്ല ജോസഫ് വിജയ്, ചാണകം, അല്ല തലച്ചോറ്’ എന്നായിരുന്നു ആഷിഖ് അബുവിന്റെ പരാമര്‍ശം.
 
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഈ രംഗങ്ങള്‍ ഒഴുവാക്കണമെന്ന് തമിഴ്നാട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ആഷിഖ് രംഗത്ത് വന്നത്.  അതേസമയം മെര്‍സല്‍ വിവാദം കത്തിപ്പടരുമ്പോള്‍ ചിത്രത്തിന് പിന്തുണയുമായി രജനികാന്ത് രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. രജനികാന്ത് തന്റെ ട്വിറ്ററിലൂടെയാണ് പിന്തുണ നല്‍കിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article